NewsIndia

പശ്ചിമബംഗാള്‍, അസ്സാം നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ കടുത്ത മാവോയിസ്റ്റ് ഭീഷണി

പശ്ചിമബംഗാള്‍, ആസ്സാം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.

പശ്ചിമബംഗാളില്‍ ഇടതുപക്ഷ-മാവോയിസ്റ്റ് ഭീഷണി ശക്തമായ ജംഗല്‍മഹല്‍ പ്രദേശം ഉള്‍പ്പെടെ 18 നിയോജകമണ്ഡലങ്ങളിലാണ് ഇന്ന്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. പശ്ചിമ മിഡ്നാപ്പൂര്‍, പുരുലിയ, ബങ്കുര തുടങ്ങി 18-ല്‍ 13 നിയോജകമണ്ഡലങ്ങളും കടുത്ത ഇടതുപക്ഷ-മാവോയിസ്റ്റ് ഭീഷണി ഉള്ളവയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ആസ്സാമില്‍ ആകെയുള്ള 126 നിയോജകമണ്ഡലങ്ങളില്‍ 65 എണ്ണം ഇന്ന്‍ ആദ്യഘട്ട വിധിയെഴുത്തിന്‍റെ ഭാഗമാകും. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും നിലവിലെ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗൊയ്, ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സര്‍ബാനന്ദ സോണോവാള്‍ എന്നിവര്‍ ആസ്സാമില്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button