Latest NewsNewsIndia

കുടിശ്ശിക വിഹിതം ഏഴു ദിവസത്തിനുള്ളിൽ കിട്ടണം: കേന്ദ്രസർക്കാരിനെതിരെ സമര പ്രഖ്യാപനം നടത്തി മമത ബാനർജി

കൊൽക്കത്ത: കേന്ദ്ര സർക്കാരിനെതിരെ സമര പ്രഖ്യാപനം നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കുടിശ്ശികയായ കേന്ദ്ര വിഹിതം തരണമെന്നാണ് മമത ബാനർജി ആവശ്യപ്പെടുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കുടിശ്ശികയായ വിഹിതം തന്നില്ലെങ്കിൽ സമരം തുടങ്ങുമെന്നാണ് മമതയുടെ പ്രഖ്യാപനം. പശ്ചിമബംഗാളിൽ മമത ബാനർജി നടത്തിയ പദയാത്രയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

Read Also: ഇന്ത്യയിലെ മികച്ച നടനാണ് നരേന്ദ്ര മോദി, ഇതൊക്കെ കണ്ട് ഇനിയും നിശബ്ദരാകാന്‍ സാധിക്കില്ല: പ്രകാശ് രാജ്

ബംഗാളിലെ ചോപ്രയിൽ ഒന്നരകിലോമീറ്റർ നീളുന്ന പദയാത്രയാണ് മമത നടത്തിയത്. 18,000 കോടിയോളം രൂപ വിവിധ പദ്ധതികളിൽ നിന്നായി സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നാണ് ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയിൽ 6,900 കോടിയും കേന്ദ്രം നൽകാനുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ഡിസംബർ മാസം മമത ബാനർജി ഡൽഹിയിൽ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിൽ കുടിശ്ശിക സംബന്ധിച്ച വിഷയം മമത ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്.

Read Also: സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കൊലപാതകത്തിന് പിന്നിൽ ഭർത്താവ്: നിർണായക തെളിവ് ലഭിച്ചത് വാഷിംഗ് മെഷീനിൽ നിന്നും

shortlink

Related Articles

Post Your Comments

Related Articles


Back to top button