Kerala

കനയ്യകുമാര്‍ കേരളത്തില്‍

തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍ കേരളത്തിലെത്തുന്നു. കനയ്യ കേരളത്തിലെത്തുന്നത് ഏപ്രില്‍ 12നാണ്. കനയ്യകുമാറിന് സ്വീകരണ സമ്മേളനം ഒരുക്കിയിരിക്കുന്നത് തിരുവനന്തപുരത്താണ്. എഐഎസ്എഫും എഐവൈഎഫും സംയുക്തമായാണ് പരിപാടി ഒരുക്കുന്നത്.

ഈ പരിപാടിയിലൂടെ സിപിഐ ഉദേശിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചു വരുന്ന ഘട്ടത്തില്‍ കനയ്യയെ ഇറക്കി അനുകൂല തരംഗം സൃഷ്ടിക്കുക എന്നതാണ്. കനയ്യയുടെ ജെഎന്‍യു സുഹൃത്ത് കൂടിയായ മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button