Sports

ധോണി ഫോണ്‍ പോലും എടുക്കുന്നില്ലന്ന് പൂണെ ടീമുടമയുടെ പരാതി

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ധോണിയുടെ ടീമായ റൈസിംഗ് പൂണെ ഉടമ സഞ്ജീവ് ഗെന്‍കയ്ക്ക് ഒരു സംശയമുണ്ട്. ഇന്ത്യന്‍ ഏകദിന നായകനും ഐപിഎല്ലില്‍ റൈസിംഗ് പൂണെ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കണമെങ്കില്‍ എന്തുചെയ്യണം? ‘ധോണിക്കൊരു ഫോണുണ്ട് പക്ഷെ അദ്ദേഹം അത് എവിടെയാണ് വച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല’ സഞ്ജീവ് ഗെന്‍ക പറയുന്നു. അദ്ദേഹം പരിഭവപ്പെടുന്നത് കഴിഞ്ഞ അഞ്ച് ദിവസമായി താന്‍ ധോണിയെ കണ്ടിട്ടേയില്ലെന്നാണ്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൂണെ ടീം ഉടമ നല്‍കിയ മറുപടി ഇത്തരത്തിലാണെങ്കില്‍ പിന്നെയെങ്ങനെയാണ് നായകനും ടീമുടമയും തമ്മിലുളള ബന്ധം നിലനില്‍ക്കുന്നതെന്നാണ്. തനിക്ക് ധോണിയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോച്ച് സ്റ്റീഫണ്‍ ഫ്‌ളെമിംഗിനോട് പറയുമെന്നും ഇരുവരും 24 മണിക്കൂറിനുളളില്‍ തന്നെ വന്നുകാണണമെന്നും ഗെന്‍ക പറയുന്നു. ടീമില്‍ എത്തിയ സമയത്ത് ധോണി തന്നെ ഫോണില്‍ ലഭിക്കുമെന്ന് തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായും ഗെന്‍ക വ്യക്തമാക്കി. ലോകത്തെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമാണ് ധോണി.

shortlink

Post Your Comments


Back to top button