Sports

ഐപിഎല്‍-കൊല്‍ക്കത്ത ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ന്യൂഡല്‍ഹി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് ആരാധകര്‍ക്ക് ഐപിഎല്‍ നാളെ തുടങ്ങാനിരിക്കെ ഒരു സന്തോഷ വാര്‍ത്ത. ഐപിഎല്ലില്‍ വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌ന് പന്തെറിയാന്‍ കഴിയും. നരെയ്‌ന്റെ ബൗളിംഗ് ആക്ഷന്‍ നിയമപരമാണെന്ന് ഐസിസി നടത്തിയ രണ്ടാം ഘട്ട പരിശോധനയില്‍ കണ്ടെത്തി. ഇപ്പോള്‍ പുറത്ത് വന്നത് കഴിഞ്ഞ മാര്‍ച്ച് 28ന് ചെന്നെയിലെ ശ്രീ രാമചന്ദ്ര സര്‍വ്വകലാശാലയില്‍ വെച്ച് നടന്നപരിശോധനയുടെ ഫലമാണ്. ഇതോടെ അഭ്യന്തര-രാജ്യാന്തര മത്സരങ്ങളില്‍ സുനില്‍ നരെയ്‌ന് കളിക്കാം.

ബൗളിംഗ് ആക്ഷനില്‍ കൃത്തിമത്തം സംശയിച്ചതിനെ തുടര്‍ന്ന നരെയ്‌നെ ഐസിസി പന്തെറിയുന്നതില്‍ നിന്നും വിലക്കിയത് 2015 നവംബറിലാണ്. വിലക്ക് നിലവില്‍ വന്നത് ശ്രീലങ്കക്കെതിരെ നടന്ന ഏകദന മത്സരത്തിനിടെയാണ്.

shortlink

Post Your Comments


Back to top button