Kerala

ജഗദീഷിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ്

കൊല്ലം: പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജഗദീഷിനെതിരെ എ.ഐ.സി.സി അംഗം ഷാഹിദ കമാല്‍. ജഗദീഷിന്റെ പ്രസംഗം അരോചകമാണ്. ജഗദിഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല. വ്യക്തിഹത്യയല്ല രാഷ്ട്രീയ സംവാദങ്ങളാണ് വേണ്ടതെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി ഗണേഷ് കുമാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജഗദീഷ് നടത്തിയിരുന്നു. മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന സരിതയുടെ കത്ത് ഗണേഷ് കുമാര്‍ എഴുതിയതാണെന്നും ഗണേഷിന്റെ കൈയക്ഷരം തനിക്കറിയാമെന്നും ജഗദീഷ് ആരോപണം ഉന്നയിച്ചിരുന്നു.

shortlink

Post Your Comments


Back to top button