NewsInternational

സിഗററ്റ് കത്തിക്കാന്‍ എ.കെ-47!!! സംഭവം സത്യമാണ്.. യുവാക്കളുടെ പേടിപ്പിക്കുന്ന വിനോദത്തിന്റെ ദൃശ്യങ്ങള്‍ കാണണ്ടേ…

സിഗററ്റ് കത്തിക്കാനായി എ.കെ47 തോക്ക്. കേള്‍ക്കുന്നവര്‍ വിചാരിക്കും നടക്കാത്ത കാര്യമെന്ന് എന്നാല്‍ പാകിസ്താനില്‍ രണ്ട് യുവാക്കളുടെ പേടിപ്പിക്കുന്ന വിനോദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സുഹൃത്തിന്റെ ചുണ്ടില്‍ ഇരിക്കുന്ന സിഗററ്റ് അകലെ നിന്നും എ.കെ47 തോക്കില്‍ നിന്നും വെടിയുണ്ട ഉതിര്‍ത്ത് കത്തിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒന്നു ഞെട്ടാതെ ഈ വീഡിയോ ആര്‍ക്കും കാണാനാകില്ല. ചുണ്ടില്‍ സിഗററ്റുമായി ഇരിക്കുന്ന സുഹൃത്തിനെ മീറ്ററുകള്‍ അകലെ നിന്ന് യുവാവ് വെടി വയ്ക്കുകയാണ്. എ.കെ47 തോക്കില്‍ നിന്നും ഉതിര്‍ന്ന വെടിയുണ്ട തട്ടി സുഹൃത്തിന്റെ ചുണ്ടില്‍ ഇരിക്കുന്ന സിഗററ്റ് കത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ടെലിസ്‌കോപ്പിക്ക് വ്യൂ കൂടി ഇല്ലാത്ത തോക്ക് ഉപയോഗിച്ചാണ്ഈ സാഹസിക പ്രവര്‍ത്തനം. പാകിസ്താനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് വിവരം.

ഷാര്‍പ്പ് ഷൂട്ടറായ ഈ യുവാവിന്റെ തോക്കില്‍ നിന്നും ഉയര്‍ന്ന വെടിയുണ്ടയില്‍ നിന്നും സിഗററ്റ് കത്തിക്കുന്ന യുവാവിന്റെ ധൈര്യമാണ് ഏവരും ചര്‍ച്ച ചെയ്യുന്നത്. രണ്ട് പ്രാവശ്യം ഇത്തരത്തില്‍ സിഗററ്റ് കത്തിക്കുന്നത് വീഡിയോയിലുണ്ട്. സിഗററ്റ് കത്തിയ ശേഷം അത് വലിച്ച് പുകവിട്ട് കൈകൊട്ടി ഏറ്റുവരുകയാണ് ചുണ്ടില്‍ സിഗററ്റുമായി ഇരുന്ന യുവാവ്.

ഷാര്‍പ്പ് ഷൂട്ടറാണെങ്കിലും ഒരു ഇഞ്ച് മാറിയാല്‍ സിഗററ്റുമായി ഇരിക്കുന്നയാളുടെ ജീവന്‍ നഷ്ടമാകും. ഇത്തരത്തില്‍ ഇരുവരുടെയും ശെധര്യമാണ് ചര്‍ച്ചയാകുന്നത്.

 

https://youtu.be/3mZYJclbEOE

shortlink

Related Articles

Post Your Comments

Related Articles


Back to top button