Kerala

പരവൂര്‍ ദുരന്തം-ഒന്നര കിലോമീറ്ററകലെ ബൈക്കിലിരുന്ന യുവാവും മരിച്ചു

കൊല്ലം: ഒന്നര കിലോമീറ്റര്‍ അകലെ ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവു പോലും പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ കമ്പക്കെട്ടിന് തീപിടിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തെത്തുടര്‍ന്ന് മരിച്ചു. ഇയാള്‍ മരിച്ചത് സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ കോണ്‍ക്രീറ്റ് ബീം പതിച്ചാണ്. ഇയാളുടെ കൂടെയുണ്ടായിരുന്നയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കമ്പക്കെട്ടിന് തീപിടിച്ച് അപകടം ഉണ്ടായത് വെടിക്കെട്ടിന് എത്തിച്ച 90 ശതമാനത്തോളം പടക്കങ്ങള്‍ പൊട്ടിത്തീര്‍ന്ന ശേഷമാണ്. ശേഷിച്ച പത്തുശതമാനത്തിനാണ് ഇതേത്തുടര്‍ന്ന് തീപിടിച്ചത്. എന്നിട്ടുപോലും സ്‌ഫോടന ശബ്ദവും പ്രകമ്പനവും ഒന്നരക്കിലോ മീറ്റര്‍ അകലെ വരെയെത്തി. ഈ പ്രദേശങ്ങളില്‍ വലിയ കോണ്‍ക്രീറ്റ് ബീമുകളാണ് തകര്‍ന്നു കിടക്കുന്നത്.

shortlink

Post Your Comments


Back to top button