Kauthuka Kazhchakal

ക്രെയിന്‍ കൊണ്ടുയര്‍ത്തിയ എയര്‍ ഇന്ത്യ വിമാനം നിലംപൊത്തി:അപൂര്‍വ്വകാഴ്ച്ച

ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം നിലം പൊത്തി.ക്രെയിന്‍ ഉപയോഗിച്ച് വിമാനം നീക്കുക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്.അതാണ്‌ നടന്നത്.

ഹൈദരാബാദിലാണ് സംഭവം. ഭീമാകാരമായ ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ക്രെയിന്‍ പൊട്ടുകയും എയര്‍ ഇന്ത്യ വിമാനം നിലം പതിക്കുകയുമായിരുന്നു. ബഗുംബത് വിമാനത്താവളത്തിന് സമീപമാണ് സംഭവമുണ്ടായത്.

ഞായറാഴ്ച രാവിലെ എയര്‍ ഇന്ത്യ വിമാനവും വഹിച്ച് നീങ്ങിയ ക്രെയിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ട്രൈനിംഗ് കാര്യങ്ങള്‍ക്കായാണ് വിമാനം നീക്കിയത്. വിമാനത്തിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല.

https://youtu.be/R_tfw7RreKg

ക്രെയിനില്‍ വിമാനം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ജനങ്ങള്‍ ഓടിക്കൂടിയിരുന്നു. എന്നാല്‍ ക്രെയിന്‍ പൊട്ടി വിമാനം നിലംപതിച്ച സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button