Kerala

സ്വകാര്യ ആശുപത്രികള്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റവരില്‍ നിന്നും പണം വാങ്ങുന്നതായി പരാതി

കൊല്ലം : സ്വകാര്യ ആശുപത്രികള്‍ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റവരുടെ ചികിത്സയ്ക്ക് പണം വാങ്ങുന്നതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്ലം കളക്ടര്‍ക്ക് പരാതി നല്‍കിയത് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍ ആണ്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വെടിക്കെട്ട് ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരുന്നു.

ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ചികിത്സയുമായി ബന്ധപ്പെട്ട സ്വകാര്യ ആശുപത്രികള്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരുക്കേറ്റവരുടെ ചെലവുകള്‍ എത്രയാലും സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ ആശുപത്രികള്‍ പണം വാങ്ങിയെങ്കില്‍ രോഗികള്‍ക്ക് ആ പണം സര്‍ക്കാര്‍ നല്‍കും. മന്ത്രി നേരത്തേ അറിയിച്ചിരുന്നത് അപകടത്തില്‍ പരുക്കേറ്റവര്‍ക്കും ഒരു ഉത്കണ്ഠയും വേണ്ടെന്നും എല്ലാ ചികിത്സയും സൗജന്യമാണെന്നുമാണ്.

shortlink

Post Your Comments


Back to top button