Kerala

ശബരിമലയിലെ സ്ത്രീകളുടെ വിലക്കിനെപ്പറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതി ശബരിമലയിലെ സ്ത്രീകളുടെ വിലക്കിനെപ്പറ്റി നിര്‍ണായക നിരീക്ഷണം നടത്തി. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ വിലക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തേ സ്ത്രീ പ്രവേശനം വിലക്കുന്നതിന്റെ സാധുതയെ കോടതി ചോദ്യം ചെയ്തിരുന്നു.

കോടതി ആചാരങ്ങളുടെയും മതങ്ങളുടെയും ശരിതെറ്റുകള്‍ പരിശോധിക്കുന്നില്ല. പാരമ്പര്യങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ ഭരണഘടന നല്‍കുന്ന അധികാരം മറികടക്കാന്‍ സാധിക്കുമോ എന്നും കോടതി ആരാഞ്ഞു. സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ ഇഷ്ടമുണ്ടോ എന്നതല്ല. മതത്തിന്റെ ശരിതെറ്റുകള്‍ പരിശോധിക്കുകയല്ല, മറിച്ച് ഭരണഘടനയ്ക്ക് അനുസൃതമായി കാര്യങ്ങള്‍ കാണുകയാണ് കോടതി ചെയ്യുന്നതെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button