Latest NewsNewsIndia

എല്ലാ സ്‌കൂളുകള്‍ക്കും അംഗണവാടികള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകും വരെ അവധി

ജോധ്പൂർ: പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ധൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം. ഇനിയൊരു ഉത്തരവ് ഉണ്ടാകും ജോധ്പൂരിലെ മുഴുവൻ സർക്കാർ, സ്വകാര്യ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടാൻ ജില്ലാ കളക്ടർ ഗൗരവ് അഗർവാൾ ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ എൻ.ഐ. റിപ്പോർട്ട് ചെയ്തു. ജോധ്പൂരിന് പുറമെ ശ്രീഗംഗാനർ, ബിക്കാനർ, ജയ്‌സാൽമീർ, ബർമെർ ജില്ലകളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്.

ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് പ്രകാരം രാജസ്ഥാനിലെ നഗരങ്ങളിൽ ഇന്നലെ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലിന് ആദ്യഘട്ട മോക്ക് ഡ്രിൽ ഇതിന് ശേഷം രാത്രി 8.30 മുതൽ 8.45 വരെ വൈദ്യുതിബന്ധം പൂർണമായി വിച്ഛേദിച്ചു. വാഹനങ്ങളുടെ ഹെഡ്ലൈറ്റുകൾ ഓഫ് ചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ട്രെയിന് വീസുകള് 15 മിനിറ്റ് സമയം നിര്ത്തിവച്ച് മോക്ക് ഡ്രിനോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു. പാകിസ്ഥാന് വെടിനിര് ത്തല് കരാര് തുടര് ച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തില് കനത്ത ജാഗ്രതയാണ് ജോധ്പൂരിലുള്ളത്. ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് ഇന്ത്യയിൽ അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് ജോധ്പൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button