NewsIndia

ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; പ്രതികള്‍ പിടിയില്‍

ലക്‌നൗ: ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹമ്മദിന്റെ കൊലപ്പെടുത്തലയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍സിലിനെ വെടിവച്ചു വീഴ്ത്തിയ റയാന്‍ (20), മുനീര്‍ (25) എന്നിവരാണ് പിടിയിലായത്. ഈ മാസം മൂന്നാം തീയതിയാണ് തന്‍സീല്‍ വെടിയേറ്റു മരിച്ചത്. വെടിവയ്പ്പില്‍ പരുക്കേറ്റ തന്‍സിലിന്റെ ഭാര്യയുടെ നില ഗുരുതരമായിത്തുടരുകയാണ്.

തന്‍സീലും കുടുംബവും വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ റയാനും മുനീറുമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് റയാനാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിനു പിന്നിലിരുന്ന മുനീര്‍ തന്‍സീലിനും കുടുംബത്തിനും നേരെ നിറയൊഴിക്കുകയായിരുന്നു. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button