Kerala

മുകേഷിനെതിരേ ആദ്യഭാര്യയെ കൊല്ലത്ത്ഇറക്കാന്‍ ശ്രമം

കൊല്ലത്ത് സി.പി.എം. സ്ഥാനാര്‍ത്ഥി ചലച്ചിത്ര നടന്‍ മുകേഷിനെതിരെ ആദ്യഭാര്യയും ചലച്ചിത്രനടിയുമായ സരിതയെ രംഗത്തിറക്കാന്‍ യു.ഡി.എഫ് ശ്രമം. മുകേഷിനെതിരെ മണ്ഡലത്തില്‍ പ്രസംഗിക്കുന്നതിനോടൊപ്പം കുടുംബയോഗങ്ങളില്‍കൂടി സരിതയെ പങ്കെടുപ്പിക്കാനാണ് യു.ഡി.എഫ്. നീക്കം.

സരിതയുമായി അടുപ്പമുള്ള നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവും തമിഴ് മലയാള സിനിമകളില്‍ സജീവമായിരുന്ന കോണ്‍ഗ്രസുമായി അടുപ്പമുള്ള ചില നടികളുമാണ് സരിതയെ മുകേഷിനെതിരെ കൊണ്ടുവരുന്നതിനു ശ്രമിക്കുന്നത്.

മുകേഷിനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഭാര്യ മേതില്‍ ദേവിക വരുന്നുണ്ടെന്നും വാര്‍ത്തയുണ്ട്.. സ്വാഭാവികമായും ചലച്ചിത്രരംഗത്തുനിന്നും ഇടതുപക്ഷ അനുഭാവമുള്ളവരും സുഹൃത്തുക്കളും മുകേഷിനായി രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇന്നസെന്റിന്റെ കാര്യത്തില്‍ വിജയിച്ച ഈ തന്ത്രം നേരിടാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് യുഡിഎഫ്ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button