Kerala

പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനത്തിനെതിരെ യെച്ചൂരി

ന്യൂഡല്‍ഹി: ദുരന്ത ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരവൂര്‍ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രക്ഷാപ്രവര്‍ത്തനത്തിന് തടസമാകേണ്ട എന്ന് കരുതിയാണ് താന്‍ സംഭവം ദിവസം സ്ഥലം സന്ദര്‍ശിക്കാതിരുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടം നടന്ന ദിവസം ദുരന്തഭൂമിയും ആശുപത്രിയും സന്ദര്‍ശിച്ച മോദിയുടെ നടപടി രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രശംസയേറ്റുവാങ്ങിയിരുന്നു. ഇതിനിടെയാണ് മോദിയുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തിന് തടസമായി എന്നരീതിയില്‍ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

shortlink

Post Your Comments


Back to top button