Kerala

ക്രിക്കറ്റ്‌താരം അസ്ഹറുദീന് എംപി ആകാമെങ്കിൽ ശ്രീശാന്തിന് എം.എൽ.എ ആകാമെന്ന് അനുരാഗ് താക്കൂര്‍

കൊച്ചി : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന് പിന്തുണയുമായി ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂർ. ഐപിഎൽ വാതുവയ്പ്പു കേസിൽ ശ്രീശാന്തിന് കോടതി ക്ലീൻചിറ്റ് നൽകിയതാണെന്നും വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും അനുരാഗ് താക്കൂർ. ശ്രീശാന്തിന്‍റെ വിലക്ക് നീക്കണമെന്ന് എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണെന്നും വിലക്ക് എപ്പോൾ നീങ്ങുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലാണ് ശ്രീശാന്ത് ജനവിധി തേടുന്നത്. ശ്രീശാന്തിനു വേണ്ടി തിരുവനന്തപുരത്ത് പ്രചരണത്തിന് എത്തുമെന്നും താക്കൂർ പറഞ്ഞു. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീന് എംപി ആകാമെങ്കിൽ ശ്രീശാന്തിന് എംഎൽഎ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎൽ കുടിവെള്ള വിവാദം കോൺഗ്രസും എൻസിപിയും രാഷ്ട്രീയവത്കരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Post Your Comments


Back to top button