Kerala

വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനുമെതിരെ ഡോ എൻ. ഗോപാലകൃഷ്ണന്റെ സന്ദേശം ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനുമെതിരെയുള്ള സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമാണ് ഡോ എൻ. ഗോപാലകൃഷ്ണന്റെ വീഡിയോ സന്ദേശം ശ്രദ്ധേയമാകുന്നു.

കേരളത്തിലെ 60 ശതമാനം ക്ഷേത്രങ്ങളിലും വെടിക്കെട്ടില്ല. 40 ശതമാനം ക്ഷേത്രങ്ങളില്‍ മാത്രമാണ് വെടിക്കെട്ട് നടത്തുന്നത്. ഈ ലോകത്ത് ഏത് ദൈവമാണ് വെടിക്കെട്ട് കേട്ടിട്ട് സന്തോഷിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം കേരളത്തില്‍ മാത്രമാണ് വെടിക്കട്ട് സമ്പ്രദായം ഉള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.

ഓരോ വെടിയും പൊട്ടുമ്പോള്‍ ഉയരുന്ന പുകയിലൂടെ അന്തരീക്ഷ വായുവില്‍ മാരകവിഷാംശ അലിഞ്ഞുചേരുകയും അത് ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്നും ശാസ്ത്രീയ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ എം.എസ്.സി കെമിസ്ട്രി ബിരുദധാരികൂടിയായ ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.

വെടിക്കെട്ടിന് കുറിച്ച് ഒരു പൈതൃക പുസ്തകത്തിലും പറഞ്ഞിട്ടില്ല. വെടിക്കെട്ട് കണ്ട് പിടിച്ചത് തന്നെ 90 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌. അതിനര്‍ത്ഥം പണ്ട് കാലത്ത് ഭാരതത്തില്‍ വെടിക്കെട്ട് ഉപയോഗിച്ചിട്ടില്ല. നമ്മുടെ പൂര്‍വികര്‍ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ട്‌ പോലുമില്ല. പില്‍ക്കാലത്ത് ഉണ്ടായതാണിത്. അതുകൊണ്ട് ഉത്സവത്തിന്റെ പേരിലായാലും വഴിപാടിന്റെ പേരിലായാലും ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞത് പോലെ കരിയും (ആന) കരിമരുന്നും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ശാസ്ത്ര ദൃഷ്ടിയിലും ആത്മീയ ദൃഷ്ടിയിലും മതത്തിന്റെ ദൃഷ്ടിയിലും ഭാരതീയ പൈതൃകത്തിന്റെ ദൃഷ്ടിയിലും വെടിക്കെട്ടും ആനയും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കാണാം….

shortlink

Related Articles

Post Your Comments

Related Articles


Back to top button