India

പാക്‌ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയേക്കും

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുക, സ്വത്തുക്കള്‍ വാങ്ങുക, ആധാര്‍ കാര്‍ഡ് സ്വന്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും ഇവര്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. കൂടാതെ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ അടക്കമുള്ള ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ദീര്‍ഘകാലം തങ്ങുന്നതിന് ലോംഗ് ടേം വിസ നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.

പ്രാഥമിക ഘട്ടത്തില്‍ രാജ്യത്തെ പതിനെട്ട് ജില്ലാ ഭരണാധികാരികള്‍ക്ക് പാക് ന്യുനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള അധികാരം നല്‍കുക. ഛത്തീസ്ഗഡിലെ റായ്പൂര്‍, ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗര്‍, രാജ്‌കോട്ട്, കച്ച്, പത്താന്‍, മധ്യപ്രദേശിലെ ബോപ്പാല്‍, ഇന്‍ഡോര്‍, മഹാരാഷ്ട്രയിലെ നാഗ്പൂര്‍, മുംബൈ, പൂനെ, താനെ, രാജസ്ഥാനിലെ ജോഥ്പൂര്‍, ജെയ്‌സാല്‍മീര്‍, ജെയ്പൂര്‍, യു.പിയിലെ ലഖ്‌നൗ, ഡല്‍ഹിയിലെ വടക്കന്‍ ഡല്‍ഹി, ദക്ഷിണ ഡല്‍ഹി ജില്ലകളുടെ ഭരണാധികാരികള്‍ക്കാണ് പൗരത്വം അനുവദിക്കാന്‍ ആദ്യഘട്ടത്തില്‍ അനുവാദം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button