
ഓപ്പറേഷന്‍ സിന്ധൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികള്‍ എന്നിവ സര്‍വീസ് തടസ്സപ്പെടുമെന്ന് അറിയിച്ചു. പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉള്‍പ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
ബഹാവല്‍പൂര്‍, മുരിദ്‌കെ, ഗുല്‍പൂര്‍, ഭിംബര്‍, ചക് അമ്രു, ബാഗ്, കോട്ലി, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഭീകരരുടെ ഒമ്പത് ഒളിത്താവളങ്ങളിലേക്കാണ് ഇന്ത്യന്‍ സൈന്യം പുലര്‍ച്ചെ 1.44 ഓടെയാണ് തിരിച്ചടി നടത്തിയത്. ലഷ്‌കര്‍ ആസ്ഥാനവും ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം, നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനിടെ കേന്ദ്രം ഇന്ന് സര്‍വ്വകക്ഷി യോഗം വിളിക്കും. രാവിലെ 11 മണിക്ക് സുരക്ഷ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ യോഗം നടക്കും.
പിന്നീട് സര്‍വ്വകക്ഷിയോഗം വിളിച്ചേക്കും.
Post Your Comments