
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികന്‍ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി രാമചന്ദ്രന്‍. അഭിമാനമുണ്ടെന്നും ഇങ്ങനയൊരു വാര്‍ത്ത കേട്ട് എണീക്കുമ്പോള്‍ ആശ്വാസമാണെന്നും പ്രതികരണം. സാധാരണക്കാര്‍ക്കെതിരെ വരുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ട്. എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ആരതി രാമചന്ദ്ന്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നതിലും നല്ല പേര് ഈ തിരിച്ചടിക്ക് വേറെ നല്‍കാനില്ല. അമ്മയടക്കമുള്ള ഭാര്യമാരുടെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് ഈ പേരിട്ടതായാലും അവര്‍ക്ക് നന്ദി. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അതേസമയം പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. ഇനിയും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നല്‍കുന്ന സൂചന.
ഇതുവരെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് വിരുദ്ധമായി പാകിസ്ഥാന്റെ രാജ്യ പരിധിക്കുള്ളിലുള്ള ഭീകര കേന്ദ്രങ്ങളില്‍ അടക്കമാണ് ഇന്ത്യന്‍ സേന തീമഴ പെയ്യിച്ചിരിക്കുന്നത്. പാക് അധീന കശ്മീരില്‍ മാത്രമാണ് അടുത്തിടെ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പിന്തുണ തേടിയ ഇന്ത്യ പാകിസ്ഥാനില്‍ രാജ്യം നടത്തിയ ആക്രമണങ്ങള്‍ വലിയ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടാക്കിയിരിക്കുന്നത്.
Post Your Comments