
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. കുറ്റവാളികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളിലും പിന്തുണ നല്കി.പ്രധാനമന്ത്രി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നന്ദി അറിയിച്ചു.
അതേസമയം ഇന്ത്യ പാക് സംഘര്‍ഷ സാഹചര്യം തുടര്‍ന്നുള്ള ചോദ്യത്തിന് പാകിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ആക്രമണത്തില്‍ ലക്ഷ്കര്‍ ഈ തൊയ്ബക്ക് ബന്ധമുണ്ടോ എന്ന് യു .എന്‍ ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി യോഗത്തിലാണ് പാകിസ്ഥാനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ആക്രമണത്തില്‍ ലക്ഷ്കര്‍ ഈ തെയ്ബക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച ഐക്യരാഷ്ട്രസഭ, പാകിസ്ഥാന് മിസൈല്‍ പരീക്ഷണം നടത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ചു. ഭീകരര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് യു എന്‍ നിരീക്ഷണം.
Post Your Comments