Sports

രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിവെപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിവെപ്പ്‍. ആഘോഷങ്ങള്‍ക്കിടെ ജഡേജയുടെ ബന്ധുക്കളാണ് ആഹ്ളാദസൂചകമായി വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശബ്ദംകേട്ട് പരിഭ്രാന്തിയിലായ കുതിര ജഡേജയെ പുറത്തുനിന്നു താഴെയിടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുന്നു.

ലോധിക സ്റേഷനില്‍നിന്നു പോലീസ് സംഘം സ്ഥലത്തെത്തി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണെങ്കില്‍ പോലും സ്വയരക്ഷയ്ക്കുവേണ്ടി മാത്രമേ വെടിയുതിര്‍ക്കാവൂ എന്നാണ് നിയമെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

shortlink

Post Your Comments


Back to top button