KeralaNews

തിരഞ്ഞെടുപ്പ് പ്രചരണം കാരണം ബുദ്ധിമുട്ടിയാല്‍ പരിഹാരത്തിനായി ഇനി ‘ഇ- പരിഹാരം’

തിരഞ്ഞെടുപ്പ് പ്രചരണം കാരണം ജനങ്ങള്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാനായി തിരഞ്ഞെടുപ്പു കമ്മിഷൻ ഇ പരിഹാരം എന്ന പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് ആരെങ്കിലും അനുവാദം ഇല്ലാതെ മതിലില്‍ എഴുതുകയോ പോസ്റ്റര്‍ ഒട്ടിക്കുകയോ ചെയ്താലും അനധികൃതമായി മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും മറ്റെന്തെങ്കിലും ചട്ടം ലംഘിച്ചാലോ പൊതുജനങ്ങള്‍ക്ക് പരാതി രേഖപെടുത്താവുന്നതാണ്.ഇ പരിഹാരത്തിനു പുറമേ ഇ അനുമതി, ഇ വാഹനം തുടങ്ങിയ സംവിധാനങ്ങളും തിരഞ്ഞെടുപ്പു കമ്മിഷൻ നടപ്പാക്കിയിട്ടുണ്ട്.

കമ്മിഷനു വേണ്ടി ഐടി മിഷനാണ് ഇവ തയാറാക്കിയിരിക്കുന്നത്. e-pariharam.kerala.gov.in എന്ന വിലാസത്തിലാണ് പരാതികൾ നൽകേണ്ടത്. തുടക്കത്തിൽ നമ്മുടെ മൊബൈൽ നമ്പർ ചോദിക്കും. അത് നൽകിയാൽ പാസ്‍വേർഡ് എസ്എംഎസ് ആയി മൊബൈലിൽ ലഭിക്കും. പാസ്സ്‌വേര്‍ഡ്‌ നൽകി സൈറ്റിൽ കയറി പരാതിയോ നിർദേശമോ നൽകാം. പരാതി പരിഹരിച്ചാൽ ഉടൻ നമുക്ക് എസ്എംഎസ് സന്ദേശം ലഭിക്കും. എസ്എംഎസ് ലഭിക്കുന്നില്ലെങ്കിൽ സൈറ്റിൽ കയറി പരാതിയുടെ അവസ്ഥ മനസ്സിലാക്കാം. അക്ഷയ കേന്ദ്രത്തിൽ 10 രൂപ നൽകിയും പരാതി നൽകാം.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ ഇതുവരെ 550 പരാതികൾ ലഭിച്ചതിൽ 500 എണ്ണവും പരിഹരിച്ചു കഴിഞ്ഞതായി ഐടി മിഷൻ ഡയറക്ടർ മുഹമ്മദ് സഫറുള്ള പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button