NewsIndia

വിഎസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ എല്‍.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ നയിച്ച വി.എസ്.അച്ചുതാനന്ദനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. മലമ്പുഴയില്‍ നിന്ന് ജയിച്ച വി.എസ്. മുഖ്യമന്ത്രിയാകുമോ എന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാം.

കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി താമര വിരിയിക്കാന്‍ പ്രയത്നിച്ച സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

വി.എസിനെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മലമ്പുഴയില്‍ വി.എസ്. നേടിയ മികച്ച വിജയത്തിനും പാര്‍ട്ടിയുടെ തിളക്കമാര്‍ന്ന പ്രകടനത്തിനും അദ്ദേഹത്തെ അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ സ്വന്തം പാര്‍ട്ടികളെ മികച്ച വിജയത്തിലേക്ക് നയിച്ച സര്‍ബാനന്ദ സോണോവാള്‍ (ബിജെപി, ആസ്സാം), ജയലളിത (എഐഎഡിഎംകെ, തമിഴ്നാട്), മമതാ ബാനര്‍ജി (ടിഎംസി, പശ്ചിമബംഗാള്‍) എന്നിവരേയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button