Health & Fitness

ഭക്ഷണ അലര്‍ജി: ഇന്ത്യാക്കാര്‍ അപകടമേഖലയില്‍

ഭക്ഷണത്തോട് ഏറ്റവും സംവേദനാത്മകത പുലര്‍ത്തുന്ന ഒരു വിഭാഗമാണ്‌ ഇന്ത്യക്കാര്‍.പഴങ്ങള്‍, പച്ചക്കറികള്‍, കടല്‍ മത്സ്യങ്ങള്‍, പരിപ്പ് എന്നിവയെല്ലാമടങ്ങുന്ന 24 ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തിനോട് ഇന്ത്യക്കാര്‍ ‘സെന്സിടീവ്’ ആണെന്നാണ്‌  ഇത്തരം ഭക്ഷണങ്ങളുണ്ടാക്കുന്ന അലര്‍ജിയെക്കുറിച്ചുള്ള ഒരു പഠനത്തില്‍ പറയുന്നത്.

ഭക്ഷണ പദാര്‍ത്ഥത്തോടുള്ള സംവേദനക്ഷമത, അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളെ തിരിച്ചറിയുന്ന പ്രതിദ്രവ്യങ്ങള്‍ ഉണ്ടാക്കാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുമെങ്കിലും തൊലിപ്പുറമേയുള്ള തടിപ്പോ, ചൊറിച്ചിലോ പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നില്ല.

ചെമ്മീന്‍, എള്ള്, ഗോതമ്പ്, ചോളം, തക്കാളി എന്നിവയോട് യൂറോപ്യന്മാരേക്കാള്‍ (16.2%) സംവേദനക്ഷമത കൂടുതലാണ് ഇന്ത്യക്കാര്‍ക്ക് (26.5%) എന്നാണ് Euro Prevall പഠനം കാണിക്കുന്നത്. അമേരിക്കക്കാരുടെ ഇടയില്‍ പാല്, മുട്ട, ചെമ്മീന്‍, കടല തുടങ്ങിയവയോടുള്ള സംവേദനാത്മകത 13നും 15.9 ശതമാനത്തിനും ഇടയിലാണ്. 

എന്നാല്‍ ഭക്ഷണം കഴിച്ചതിന് രണ്ടു മണിക്കൂറിനുള്ളില്‍ വരുന്ന തൊലിപ്പുറമേയുള്ള ചൊറിച്ചിലും തടിപ്പും പോലുള്ളവ ഇന്ത്യക്കാരില്‍ വെറും 1.2 ശതമാനമാണ്.

‘ഭക്ഷണ അലര്‍ജിയുമായി ബന്ധപ്പെട്ട പ്രതിദ്രവ്യങ്ങള്‍ ഇന്ത്യക്കാരിലാണ് ഏറ്റവും കൂടുതല്‍. കൃത്രിമ ഭക്ഷണങ്ങളും ടിന്നിലടച്ച ഭക്ഷണവും ഭക്ഷണം കേടുവരാതെ സൂക്ഷിക്കാനുള്ള രാസവസ്തുക്കളും എല്ലാമടങ്ങുന്ന പുതിയ ഭക്ഷണരീതികളും കാലാവസ്ഥാ മാറ്റവും ഇന്ത്യക്കാരുടെ  പ്രതിരോധ സംവിധാനത്തെ മാറ്റുന്നു. സ്വാഭാവിക പ്രതിരോധം നഷ്ടപ്പെട്ടാല്‍ നമുക്ക് കൈകാര്യം ചെയ്യാനാകാത്ത ഭക്ഷ്യ അലര്‍ജിയയുടെ വ്യാപനത്തിലേക്കാണ് നാം നീങ്ങുക.’ European Academy of Allergy and Clinical Immunology യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ Allergy-യുടെ കഴിഞ്ഞാഴ്ച ഇറങ്ങിയ ലക്കത്തിലാണ് ഈ കണ്ടെത്തലുകള്‍. പാരമ്പര്യ ജീവിത രീതികളില്‍ നിന്നും ആധുനിക ജീവിത ശൈലികളിലേക്ക് പരിവര്‍ത്തനപ്പെടുന്ന ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പഠനം നടത്തിയത്. 

ഇന്ത്യയില്‍ നിന്നും മൊത്തം ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കാവുന്ന തരത്തില്‍ കര്‍ണാടകയില്‍ നിന്നാണ് ജനസംഖ്യ മാതൃക എടുത്തത്. പടിഞ്ഞാറന്‍ രീതിയിലുള്ള ജീവിതത്തിലേക്ക് അതിവേഗം മാറുന്ന നഗരമായ ബംഗളൂരുവും പരമ്പരാഗതമായ ഭക്ഷണരീതികളും ഉപയോഗങ്ങളും നിലനിര്‍ത്തുന്ന മൈസൂര്‍ എന്ന ചെറുനഗരവുമാണ് ഇതില്‍ പങ്കാളികളായത്. 

മൈസൂരിലെ ജനങ്ങളേക്കാള്‍ ബംഗളൂരുവിലെ ആളുകള്‍ ഭക്ഷണത്തോട് കൂടുതല്‍ സംവേദനക്ഷമത പ്രകടിപ്പിച്ചു. ചെമ്മീനും എള്ളുമായിരുന്നു- 30%- ഇതില്‍ മുന്നിട്ടു നിന്നത്. ഏറ്റവും കുറവ് കടല്‍ ഭക്ഷണവും (0.5%.). ചില ഭക്ഷണങ്ങളും പൂമ്പൊടിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളും ഇന്ത്യക്കാര്‍ക്കിടയിലെ ഉയര്‍ന്ന ഭക്ഷ്യസംവേദനക്ഷമതക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button