NewsInternational

കാബൂളില്‍ വന്‍ സ്ഫോടനത്തില്‍ 24 പേര്‍ മരിച്ചു; താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്‌ഫോടനം. കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടുവെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു. സൈനിക കേന്ദ്രങ്ങളെയാണ് ആക്രമികള്‍ ലക്ഷ്യം വെച്ചതെന്നും ഗാനി പറഞ്ഞു.

ഇന്നു രാവിലെ വന്‍ സ്‌ഫോടന ശബ്ദം കേള്‍ക്കുകയും ഇതോടൊപ്പം വലിയ തോതില്‍ കറുത്ത പുക ആകാശത്തേക്ക് ഉയരുകയുമായിരുന്നു. പുകപടലം അന്തരീക്ഷത്തില്‍ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തു വിട്ടു. നിരവധി സൈനിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിന് സമീപമാണ് സ്‌ഫോടനം നടന്നത്. കാബൂളിലെ യു.എസ് എംബസിക്ക് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button