KeralaNews

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: മദ്യനയം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആക്കിയാലും ഈ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കില്ല. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്രമായി അപ്‌ഗ്രേഡ് ചെയ്താല്‍ ബാര്‍ ലൈസന്‍സ് നല്‍കുമെന്ന മുന്‍ തീരുമാനമാണ് മാറ്റിയത്. മദ്യനയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കും. പത്തുവര്‍ഷം കൊണ്ട് കേരളത്തെ മദ്യവിമുക്തമാക്കും. ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കേന്ദ്രം നല്‍കിയാലും ചില വ്യവസ്ഥകള്‍ കൂടി വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മദ്യരഹിത സംസ്ഥാനമെന്ന യാത്രയിലേക്കാണെന്നു പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

ഇടത്തരക്കാര്‍ക്കു കുറഞ്ഞ പലിശയ്ക്കു ഭവന വായ്പ ഉറപ്പാക്കുന്ന സ്വപ്ന പദ്ധതിയുമായിട്ടാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം എന്നതാണു യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. പ്രകടന പത്രിക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചാണ് പുറത്തിറക്കിയത്. എം.എം.ഹസന്‍ കണ്‍വീനറും കെ.പി.എ.മജീദ്, ജോയി ഏബ്രഹാം, വര്‍ഗീസ് ജോര്‍ജ്, എന്‍.കെ.പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍, സി.പി.ജോണ്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണു പ്രകടന പത്രികയ്ക്ക് അന്തിമരൂപം നല്‍കിയത്.

മറ്റു പ്രധാന വാഗ്ദാനങ്ങള്‍:

അഞ്ചുവര്‍ഷം കൊണ്ട് ഭവനരഹിതര്‍ക്ക് വീട

എല്ലാവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍

ജീവന്‍രക്ഷാ മരുന്ന് കുറഞ്ഞ വിലയ്ക്ക്

എല്ലാവര്‍ക്കും വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഭവനബംബര്‍ ലോട്ടറി

തമിഴ്‌നാട്ടിലെ ‘അമ്മ മീല്‍സി’ന്റെ ചുവടുപിടിച്ച് ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണപദ്ധതി. കുടംബശ്രീ പോലെയുള്ള സംഘടനകളുടെ സഹായം ഇതിനായി തേടും

ഓപ്പറേഷന്‍ കുബേര ശക്തമാക്കും

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ കൃഷിനിധി

കാര്‍ഷിക വായ്പയ്ക്ക് പലിശ ഇളവ് നല്‍കും

ഐ.ടി കയറ്റുമതി ഒരു ലക്ഷം കോടി രൂപയാക്കും

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം

സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കും

സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ വിപുലീകരിക്കുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും

വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തും

കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്തമാക്കുന്ന പദ്ധതി കൃഷിമേഖലയില്‍ അഞ്ചുവര്‍ഷം കൊണ്ടു നടപ്പാക്കും. സംസ്ഥാന ഭക്ഷ്യമേഖല തന്നെ ഇതിനായി നിലവില്‍ വരും.

നിശ്ചിത വരുമാനത്തില്‍ താഴെയുള്ളവര്‍ക്കു പലിശ കുറച്ച് വായ്പ. 4% പലിശയ്ക്കു സ്വര്‍ണപ്പണയത്തിന്മേല്‍ ബാങ്കുകള്‍ കാര്‍ഷികവായ്പ നല്‍കുന്നതായിരിക്കും ഇതിനു മാതൃക.

യാചകര്‍ക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും പഞ്ചായത്തുകള്‍ മുഖേന ഒരു നേരത്തെ സൗജന്യഭക്ഷണം നല്‍കും. മലപ്പുറത്തും കോട്ടയത്തും നടപ്പാക്കിയ വിശപ്പിനോടു വിട പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്. പഞ്ചായത്തുകളില്‍ നിന്ന് ഇതിനായി കൂപ്പണുകള്‍ ലഭ്യമാക്കും

ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളും സ്ഥാപനങ്ങളും ചേര്‍ന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാരും കൈകോര്‍ക്കും. ചില വിദേശ രാജ്യങ്ങളിലുള്ളതു പോലെ സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു മുന്നോക്ക വികസന കോര്‍പറേഷന്‍ മുഖേന സാമൂഹിക പദ്ധതികള്‍ നടപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button