News

തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ എന്നത്തേക്കാളും ശക്തമെന്ന് ജസ്റ്റിസ്‌ കെ.റ്റി തോമസ്‌

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പൂര്‍ണ്ണ ശക്തമെന്ന് ജസ്റ്റിസ് കെ.റ്റി. തോമസ്. ബിജെപിക്ക് ജനങ്ങളില്‍ നിന്ന് വളരെയേറെ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തവണ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുന്‍കൂട്ടി ഒന്നും പറയാനാകില്ലെന്നും അതിനു കാരണം ബിജെപി എന്നത്തേക്കാളും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ത്രികോണ മത്സരമില്ലാത്ത ഒരു മണ്ഡലവും ഇന്ന് ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ സംശയമില്ലാതെ പ്രവചിക്കാന്‍ കഴിയുന്ന ചില മണ്ഡലങ്ങളുണ്ടെന്നും, എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിഷമമുണ്ടാക്കുന്നതിനാല്‍ അത് പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് കൂടുതല്‍ ജനപിന്തുണ ലഭിച്ചു എന്നത് ഒരു സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button