NewsTechnology

പരസ്യവരുമാനത്തിലെ അപ്രതീക്ഷിത കുതിപ്പുമായി ഫെയ്സ്ബുക്കിന്‍റെ ആദ്യ 3 മാസത്തെ കണക്കുകള്‍

സാന്‍ഫ്രാന്‍സിസ്കോ: 2016-ന്‍റെ ആദ്യ മൂന്നു മാസങ്ങളില്‍ 150-കോടി ഡോളറാണ് (ഏകദേശം 9900-കോടി രൂപ) ഫെയ്സ്ബുക്ക് ലാഭം നേടിയത്. ലാഭത്തിലെ ഈ വര്‍ദ്ധനവ് 50 ശതമാനമാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 350-കോടി ഡോളറായിരുന്ന വരുമാനം ഇപ്പോള്‍ 540-കോടി ഡോളാറായി (ഏകദേശം 35,640-കോടി രൂപാ) ഉയര്‍ന്നിട്ടുണ്ട്.

ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് ലാഭത്തിലെ ഈ മൂന്നു മടങ്ങ് വര്‍ദ്ധനവ് കൈവരിക്കാന്‍ ഫെയ്സ്ബുക്കിനെ സഹായിച്ചത്. സജീവ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം പ്രതിമാസം 165-കോടിയായി വര്‍ദ്ധിച്ചു. 15 ശതമാനം വര്‍ദ്ധനയാണിത്‌.

ഇതിനുമുപരി ഈ അവലോകന കാലയളവില്‍ പരസ്യ വരുമാനത്തില്‍ മാത്രം ഉണ്ടായ 57% വര്‍ധനയാണ് ലാഭം ഉയര്‍ത്താന്‍ കമ്പനിയെ സഹായിച്ചത്. ഒരു ഉപയോക്താവ് പ്രതിദിനം ഫെയ്സ്ബുക്കില്‍ 50 മിനിറ്റെങ്കിലും ചിലവഴിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഫെയ്സ്ബുക്കിന്‍റെ ഓഹരിവിലയും 9 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. വിപണിമൂല്ല്യം 33,700-കോടി ഡോളറായും ഉയര്‍ന്നു. ഓഹരിഘടനയില്‍ മാറ്റം വരുത്താനും ബോര്‍ഡ് യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതുപ്രകാരം വോട്ടിംഗ് അവകാശം ഇല്ലാത്ത പുതിയ വിഭാഗം ഓഹരികള്‍ “ക്ലാസ്സ്‌ സി” എന്നപേരില്‍ പുറത്തിറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button