NewsIndia

മോദിയേയും കേന്ദ്രസര്‍ക്കാരിനെയും കുറിച്ചുള്ള ജനങ്ങളുടെവിലയിരുത്തല്‍ സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് സര്‍വ്വേ ഫലത്തിന്‍റെ വിശദവിവരങ്ങള്‍

ന്യൂഡൽഹി: എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള 2 വർഷം മികച്ചതെന്നു സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സർവേയിൽ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 62% പേർ മോദിയുടെ പ്രവർത്തനങ്ങളെ ശരിവെച്ചപ്പോൾ 34% പേര് അദ്ദേഹത്തിനു നൂറിൽ നൂറു മാർക്കും നൽകി. മികച്ച പ്രകടനം കാഴ്ച വെച്ച കേന്ദ്ര മന്ത്രിമാരിൽ സുഷമാ സ്വരാജാണ് മുൻപന്തിയിൽ. 63% പേർ സുഷമയെ പിന്തുണച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രണ്ടാം സ്ഥാനത്തും റെയിൽവേ മന്ത്രി സുരേഷ് പ്രഭു മൂന്നാം സ്ഥാനത്തും എത്തി.

മന്ത്രാലയങ്ങളിൽ റെയിൽവേ ആണ് മുന്നിൽ. ധനമന്ത്രാലയം രണ്ടാം സ്ഥാനത്തും വിദേശ മന്ത്രാലയം മൂന്നാം സ്ഥാനത്തും എത്തി. സർക്കാർ പദ്ധതികളിൽ എല്ലാവര്ക്കും ബാങ്ക് അക്കൌണ്ടുകൾ തുറക്കുന്ന ജന ധന യോജന പദ്ധതിയാണ് മുന്നിൽ. സ്വച്ഛ് ഭാരത് മിഷനും മേയ്ക്ക് ഇൻ ഇന്ത്യയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഈ സർവേ നടത്തിയത് 15 സംസ്ഥാനങ്ങളിൽ നേരിട്ടും ഓൺലൈൻ വഴിയും പിന്നെ പത്ര സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button