Kerala

പോലീസുകാര്‍ക്ക് യു.ഡി.എഫുകാരുടെ മര്‍ദ്ദനം

കണ്ണൂര്‍ ● ചക്കരക്കല്ലിനടുത്ത് കുടുക്കിമെട്ടയില്‍ പോലീസുകാര്‍ക്ക് യു.ഡി.എഫ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കെ സുധാകരന്‍ പങ്കെടുക്കുന്ന പ്രചാരണയോഗത്തിന് സുരക്ഷ ജോലി നിര്‍വഹിക്കാനെത്തിയ എ.എസ്.ഐ അടക്കുമുള്ള 5 പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടയത്. എ.എസ്‌.ഐ കനകരാജ്, കെ.എ.പിയിലെ പൊലീസുകാരായ കെ രാഗേഷ്, കെ കെ ദിലീപ്കുമാര്‍, എം ബിജു, എം ശ്രീരാജ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 25 ഓളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

വാഹനപരിശോധനയ്‌ക്കിടെ മുണ്ടേരിമൊട്ടയില്‍ വച്ച് രേഖകളില്ലാത്ത ബൈക്ക് കഴിഞ്ഞ ദിവസം എ.എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസുകാര്‍ പറഞ്ഞു.പൊലീസുകാര്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ എ.എസ്‌.പി പൂങ്കുഴലി, എസ്‌ ഐ ബിജു എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായതായി പറയുന്നു. എന്നാല്‍ പൊലീസുകാരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അതിനെത്തുടര്‍ന്നാണ് അവിടെ സംഘര്‍ഷമുണ്ടായതെന്നുമാണ് യു.ഡി.എഫുകാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button