NewsInternationalGulf

ഫ്‌ളാറ്റിനു തീപിടിച്ച് ഒരാള്‍ മരിച്ചു

കുവൈറ്റ്‌സിറ്റി : കുവൈറ്റില്‍ ഫ്‌ളാറ്റിനു തീപിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഫര്‍വാനിയയിലാണ് സംഭവം. ഫ്‌ളാറ്റിനുള്ളില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന പുക ശ്വസിച്ചാണ് ഒരാള്‍ മരിച്ചത്.

ശരീരമാസകലം പൊള്ളലേറ്റ ആഫ്രിക്കന്‍ യുവതിയെ അഗ്‌നി ശമന സേനാംഗങ്ങള്‍ രക്ഷപെടുത്തി. ഇതിനിടെ സേനാംഗങ്ങളായ രണ്ടു പേര്‍ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമനാംഗങ്ങളും പാരാമെഡിക്കല്‍ സ്റ്റാഫും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button