IndiaNews

ഒരു നല്ല ഭരണാധികാരിക്ക് നല്ല നയങ്ങള്‍ രൂപീകരിക്കാനാവും, പക്ഷേ, ജനങ്ങള്‍ അതു പിന്തുടരുന്നില്ലെങ്കില്‍ അതിനര്‍ത്ഥമില്ലാതാകും; മോഹന്‍ ഭാഗവത്

നിനോറ (ഉജ്ജയിനി): നേതാക്കള്‍ അനുഷ്ഠിക്കുന്ന നന്മയെ ജനങ്ങള്‍ പിന്തുടര്‍ന്നാലേ അത് അര്‍ത്ഥവത്താകൂയെന്ന് ആര്‍.എസ്‌.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉജ്ജയിനിയില്‍ സിംഹസ്ഥ കുംഭമേളയുടെ ഭാഗമായി അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധര്‍മ്മത്തിന് നാലു സ്തംഭങ്ങളാണ്: സത്യം, ശാസ്ത്രം, നൈര്‍മല്യം, അര്‍പ്പണം. ഇവ പിന്തുടര്‍ന്നാല്‍ ശരിയായ ജീവിതരീതിയാകും. ശാസ്ത്രവും ആത്മീയതയും പരസ്പര വിരുദ്ധമാണെന്ന തോന്നല്‍ ശരിയല്ല, അദ്ദേഹം പറഞ്ഞു. ശരിയായ ജീവിത രീതി അനുശീലിക്കുമ്പോള്‍ രാജ്യത്തിന്റെ സമയവും സാഹചര്യവും കണക്കിലെടുക്കണമെന്നും അദ്ദേഹം തുടര്‍ന്നു.

ഇന്നത്തെ ലോകം സംഘര്‍ഷത്തേക്കാള്‍ സഹകരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. വൈവിധ്യത്തെ ലോകം ഗുണപരമായി കണക്കാക്കുന്നു. ഒരു നല്ല ഭരണാധികാരിക്ക് നല്ല നയങ്ങള്‍ രൂപീകരിക്കാനാവും, പക്ഷേ, ജനങ്ങള്‍ അതു പിന്തുടരുന്നില്ലെങ്കില്‍ അതിനര്‍ത്ഥമില്ലാതാകും. ഭരണാധികാരികള്‍ മാത്രമല്ല, ജനങ്ങളും സനാതന മൂല്യങ്ങള്‍ പിന്തുടരേണ്ടതുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button