NewsIndia

ആര്‍.പി.എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു

പാട്ന: ബിഹാറില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) ജവാന്‍ ട്രെയിനിനുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അഭിഷേക് സിംഗാണ് വെടിയേറ്റ് മരിച്ചത്. മഗള്‍ സരായ്-ബുസാര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഇന്നലെ രാത്രിയാണ് സംഭവം. അഭിഷേകിനൊപ്പമുണ്ടായിരുന്ന മറ്റൊരു ജവാനായ നന്ദലിനും വെടിയേറ്റു. അജ്ഞാതരായ ആറുപേരാണ് ആക്രമണം നടത്തിയത്. വെടിവെപ്പ് നടത്തിയ ശേഷം ജവാന്മാരുടെ തോക്കുകള്‍ ഇവര്‍ കൈക്കലാക്കി കടന്നുകളഞ്ഞു.
 
നന്ദലിനെ ഉത്തര്‍പ്രദേശിലെ വരാണസിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജവാന്മാരുടെ തോക്ക് കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകാം ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാധമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button