NewsIndia

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

പാട്ന: ബിഹാറിലും ജാര്‍ഖണ്ഡിലുമായി രണ്ടു മാദ്ധ്യപ്രവര്‍ത്തകര്‍ ഇന്നലെ വെടിയേറ്റു മരിച്ചു. ഹിന്ദി ദിനപത്രം ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന രാജ്ദേയോ രഞ്ജനാണ് ബിഹാറില്‍ കൊല്ലപ്പെട്ടത്. ഒരു വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിക്കുന്ന അഖിലേഷ് പ്രതാപ് സിംഗാണ് ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടത്. അഞ്ജാതരായ ആക്രമികളാണ് ഇരുവരെയും വെടിവച്ചത്. രഞ്ജന് തലയിലും കഴുത്തിലും പോയിന്റ് ബ്ലാംഗ് റേഞ്ചിലാണ് വെടിയേറ്റത്. ഉടന്‍ ആശുപതിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു. കൊലപാതകത്തിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ആരുമായും വ്യക്തിപരമായ ശത്രുത രഞ്ജനില്ലെന്ന് പൊലീസ് പറയുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ ക്രിമിനലുകള്‍ സിവാനില്‍ വച്ചാണ് അദ്ദേഹത്തെ വെടിവച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

സംഭവത്തിനു ശേഷം വൈകുന്നേരത്തോടെ ആര്‍.ജെ.ഡി തലവന്‍ ലാലുപ്രസാദ് യാദവ് അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. അതേസമയം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയും കൊലപാതകത്തില്‍ അനുശോചിക്കുകയും എത്രയും പെട്ടെന്ന് കൊലപാതകികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാ ദിവസവും ജനങ്ങള്‍ കൊല്ലപ്പെടുകയാണ്. അപ്പോള്‍ നിതീഷ് കുമാര്‍ സദ്ഭരണത്തെ കുറിച്ച്‌ സംസാരിക്കുകയാണ് എന്നാല്‍ ബിഹാറിലെ ക്രമസമാധാനം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സംഭവത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഹിന്ദുസ്ഥാനി അവമി മോര്‍ച്ച മേധാവി ജിതന്‍ റാം പറഞ്ഞു. പ്രദേശത്ത് മാദ്ധ്യപ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. പ്രദേശത്തെ നിയമംലംഘിക്കുന്നവര്‍ക്ക് എതിരെ നീണ്ടകാലമായി രഞ്ജന്‍ പത്രത്തില്‍ എഴുതുന്നുണ്ടായിരുന്നു.അതേസമയം ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ ദേവാരിയയിലാണ് അഞ്ജാതര്‍ അഖിലേഷിനെ വെടിവച്ച്‌ കൊന്നത്. ഇദ്ദേഹത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് ബന്ദ് ആചരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button