KeralaNews

“അതെ, ഞങ്ങളുടെ രാജേട്ടന്‍ കറുത്തതാണ്” പ്രചരണം ശ്രദ്ധ പിടിച്ചു പറ്റുന്നു

സൊമാലിയ പരാമര്‍ശത്തോട് അനുബന്ധിച്ചുണ്ടായ വിവാദകോലാഹലങ്ങള്‍ ഏറ്റവും ആഘോഷമാക്കിയത് മലയാളത്തിലെ ട്രോള്‍ ഗ്രൂപ്പുകളാണ്. കേരളത്തെ സൊമാലിയയോടുപമിച്ചും, സോമാലിയന്‍-മലയാളം നിഖണ്ടു അവതരിപ്പിച്ചും ഒക്കെ ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞൊഴുകി. ഇതിനിടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ തല, കറുത്ത്, മെലിഞ്ഞുണങ്ങിയ ഒരു ആഫ്രിക്കന്‍ കുട്ടിയുടെ ഉടലില്‍ വച്ച് ഉണ്ടാക്കിയ ഒരു ട്രോള്‍ ചിത്രം സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റര്‍ പി.എം.മനോജ്‌ ഉള്‍പ്പെടെയുള്ളവര്‍ ഷെയര്‍ ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ട കുമ്മനം രാജശേഖരന്‍ കറുത്ത നിറമുള്ളവരോടും, അധകൃതരോടും ഇടതുപക്ഷത്തിന് പൊതുവേയുള്ള അവജ്ഞയും അവഗണനയും തുറന്നുകാട്ടി എഴുതിയ കുറിപ്പ് കേരളമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്ന്‍ ബിജെപി കൊണ്ടുവന്ന “അതേ, ഞങ്ങളുടെ രാജേട്ടന്‍ കറുത്തവനാണ്” എന്ന പ്രചരണം ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.

ജനശ്രദ്ധ ആവശ്യമായ വിഷയങ്ങളില്‍ നിന്ന് അത് തിരിച്ചുവിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തന്നെ മെനഞ്ഞുണ്ടാക്കിയ സൊമാലിയ പരാമര്‍ശ വിവാദത്തില്‍ തങ്ങള്‍ക്ക് അപ്രതീക്ഷിത മുന്‍തൂക്കം ഈ പ്രചരണം നേടിത്തന്നു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button