NewsIndia

ജുഡീഷ്യറി സ്വയം ലക്ഷ്മണരേഖ വരയ്ക്കണം : അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: അധികാര പരിധിയില്‍ നിന്നു വേണം ജുഡീഷ്യറി സംവിധാനം പ്രവര്‍ത്തിക്കാനെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മറ്റ് അധികാര സംവിധാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ജുഡീഷ്യറി ഇടപെടുന്നത് ശരിയല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ജുഡീഷ്യറിയുടെ ധര്‍മ്മം. അതിനപ്പുറത്തേക്ക് കടക്കാതിരിക്കാന്‍ ജുഡീഷ്യറി സ്വയം ലക്ഷ്മണരേഖ നിര്‍വചിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ വിമണ്‍സ് പ്രസ് കോര്‍പ്‌സ് ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം നിശ്ചയമായും വേണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് അടിസ്ഥാനപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ഭരണനിര്‍വഹണ വിഭാഗത്തിനാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button