Latest NewsNewsIndia

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം: ഉചിതമായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: സനാതന ധര്‍മ്മത്തിനെതിരായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ ഉചിതമായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വസ്തുതകൾ നിരത്തി സനാതന ധർമത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചത്.

ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഉള്‍പ്പടെ നിരത്തിവേണം മറുപടി നല്‍കാനെന്നും എന്നാല്‍, പഴയ കാര്യങ്ങള്‍ ഉന്നയിച്ച് ധ്രുവീകരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളെ എതിര്‍ക്കുകയല്ല വേണ്ടത് പകരം അതിനെ മുളയിലേ നുള്ളുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ, ഓരോ തവണയും പീഡിപ്പിച്ചത് 10 രൂപ നല്‍കി

‘ചരിത്രത്തിലേക്കു പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകളിൽ ഉറച്ചു നിൽക്കുക. വിഷയത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സംസാരിക്കണം’ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ പേര് ഭാരത് എന്നു മാറ്റുന്നുവെന്ന പ്രചാരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രിമാർ മറുപടി നൽകേണ്ടതില്ലെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഉത്തരവാദപ്പെട്ടവർ മാത്രമേ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുള്ളൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button