NewsBusiness

ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്‍റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചത് എങ്ങിനെയാണെന്നറിയണ്ടേ?

ആപ്പിളിനും ഇന്ത്യയ്ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കിന്‍റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചത് മുംബൈ പ്രഭാദേവിയിലുള്ള സിദ്ധിവിനായക ക്ഷേത്രത്തിലേക്കുള്ള ഒരു
പുലര്‍കാല ദര്‍ശനത്തിലൂടെ. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഇന്നു മുഴുവന്‍ സുപ്രധാന ബിസിനസ് കൂടിക്കാഴ്ച്ചകളില്‍ ഏര്‍പ്പെടേണ്ട കുക്ക് ദിവസം ആരംഭിച്ചത് ഇന്ത്യയുടെ
സാംസ്കാരിക ഗരിമയുടെ അനുഭവത്തിലൂടെയായിരുന്നു.

അപ്പിള്‍ ഇന്ത്യ തലവന്‍ സഞ്ജയ്‌ കൌളിനൊപ്പമാണ് ടിം കുക്ക് സിദ്ധിവിനായകനെ ദര്‍ശിച്ചത്. ക്ഷേത്രത്തില്‍ വച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ്
അംബാനിയെ കണ്ടുമുട്ടിയ കുക്ക് അല്‍പ്പനേരം ആനന്ദുമായും കുശലപ്രശ്നങ്ങളില്‍ ഏര്‍പ്പെട്ടു.

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ട്രി ഉള്‍പ്പെടെ ഇന്ത്യന്‍ ബിസിനസ് രംഗത്തെ വമ്പന്മാരുമായാണ് കുക്കിന്‍റെ ഇന്നത്തെ കൂടിക്കാഴ്ചകള്‍. ഇനിയുള്ള ദിവസങ്ങളില്‍ ഹൈദരാബാദ്, ബംഗളുരു,
ഡല്‍ഹി എന്നിവിടങ്ങളും കുക്ക് സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കുക്ക് കൂടിക്കാഴ്ച്ച നടത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button