NewsInternational

ഈജിപ്ഷ്യന്‍ വിമാനം കാണാതായി

പാരിസ് : 69 പേരുമായി പാരിസില്‍നിന്ന് കെയ്‌റോയിലേക്കു പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായി. 59 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവമെന്നും ഈജിപ്തിന്റെ വ്യോമാതിര്‍ത്തിയില്‍ കടക്കുന്നതിനുമുമ്പ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നെന്നും ഈജിപ്ത് എയര്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button