KeralaNews

സി.പി.എം. മന്ത്രിപ്പട്ടികയായി

തിരുവനന്തപുരം : എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരുടെ പട്ടികയായി. ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, എ.കെ.ബാലന്‍, ടി.പി.രാമകൃഷ്ണന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, ജി.സുധാകരന്‍, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണന്‍, കെ.ടി.ജലീല്‍, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രിമാരാകും. ഏറ്റുമാനൂര്‍ എം.എല്‍.എ സുരേഷ് കുറുപ്പാണ് സ്പീക്കര്‍. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കും. കെ.കെ.ശൈലജയ്ക്ക് ആരോഗ്യവും ഇ.പി.ജയരാജനു വ്യവസായവകുപ്പും ലഭിക്കുമെന്നാണ് സൂചന. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് തീരുമാനമായത്. എം.എം.മണി, എസ്.ശര്‍മ, എ.പ്രദീപ് കുമാര്‍, എം.സ്വരാജ്, എ.സി.മൊയ്തീന്‍, അയിഷാ പോറ്റി, രാജു എബ്രഹാം എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അന്തിമ പട്ടികയില്‍ ഇവരെ ഒഴിവാക്കി.

അതേസമയം, സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം. പരിചയസമ്പന്നരെന്നാണു തീരുമാനമെങ്കില്‍ സി.ദിവാകരനും മുല്ലക്കര രത്‌നാകരനുമുണ്ടാകും. ദിവാകരനെ മന്ത്രിയാക്കാതെ നിയമസഭാകക്ഷി നേതാവായി മാത്രം നിലനിര്‍ത്താമെന്ന നിര്‍ദേശവും പരിഗണിക്കുന്നു. ചിറ്റയം ഗോപകുമാര്‍, വി.ശശി, ഇ.എസ്.ബിജിമോള്‍ എന്നിവരിലൊരാള്‍ ഡപ്യൂട്ടി സ്പീക്കറായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button