NewsInternationalTechnology

ഒടുവില്‍ ജീവന്‍റെ രഹസ്യം നാസ പുറത്തുവിട്ടു

നാല്-ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യന്‍റെ തിളക്കം ഇന്നത്തേക്കാളും കുറവായിരുന്ന ഘട്ടത്തില്‍ ഉണ്ടായ സൗരവാതങ്ങള്‍ ജീവന്‍ ഉരുത്തിരിയാന്‍ ആവശ്യമായ താപനിലയിലേക്ക് ഭൂമിയെ ഉയര്‍ത്തിയതാകാം ജീവന്‍റെ പിന്നിലെ രഹസ്യമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

നാല് ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യന്‍റെ തിളക്കം ഇപ്പോഴുള്ളതിന്‍റെ മൂന്നിലൊന്ന്‍ മാത്രമായിരുന്ന കാലത്ത്, സൗരോപരിതലത്തില്‍ ഉണ്ടായ കൂറ്റന്‍ വിസ്ഫോടനങ്ങളുടെ ഫലമായി ബഹിര്‍ഗമിച്ച സൗര പദാര്‍ഥങ്ങളും അണുവികിരണങ്ങളും അന്തരീക്ഷത്തിലെക്കാണ് കടന്നത്. ഇവ ഭൗമോപരിതലത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലളിതമായ തന്മാത്രാ ഘടനകള്‍ കൂടിച്ചേര്‍ന്ന് ആര്‍.എന്‍.എ., ഡി.എന്‍.എ. പോലെയുള്ള സങ്കീര്‍ണ്ണ തന്മാത്രാ ഘടനകള്‍ രൂപപ്പെടാനുള്ള ഊര്‍ജ്ജനില ഭൂമി കൈവരിച്ചതാണ് ജീവന്‍ നിലവില്‍ വരാന്‍ ഇടയാക്കിയതെന്നാണ് നാസയിലെ ഗവേഷകര്‍ കരുതുന്നത്.

ആക്കാലത്ത്‌ ഭൂമിക്ക് ലഭ്യമായിരുന്ന സൗരോര്‍ജ്ജം ഇന്നത്തേക്കാളും 70 ശതമാനം കുറവായിരുന്നു. അങ്ങിനെയായിരുന്നെങ്കില്‍ ഭൂമി തണുത്തുറഞ്ഞ ഒരു ഹിമഗോളം മാത്രമായിരുന്നേനേ. പക്ഷേ ഇപ്പോള്‍ ലഭ്യമായ ഭൗമവിജ്ഞാനപരമായ തെളിവുകള്‍ സൂചിപ്പിക്കുനത് അക്കാലത്ത് ഭൂമി ചൂടുള്ള, ഒഴുകുന്ന വെള്ളം ലഭ്യമായ ഒരു ഗ്രഹമായിരുന്നു എന്നാണ്. ഇത് “മങ്ങിയ യുവസൂര്യ വൈരുദ്ധ്യം” (Faint Young Sun Paradox)” എന്ന പ്രതിഭാസം മൂലമാണ്. സൗരവാതങ്ങളാകാം ഭൂമിയെ ചൂടക്കുന്നതിന് സഹായിച്ചത്. നാസയുടെ ഗ്രീന്‍ബെല്‍റ്റ്‌, മേരിലാന്‍റിലുള്ള ഗൊദ്ദാര്‍ദ് സ്പെയ്സ് ഫ്ലൈറ്റ് സെന്‍ററിലെ സൗര ഗവേഷകന്‍ വ്ലാദിമിര്‍ ഏയ്‌റാപെഷ്യന്‍ അഭിപ്രായപ്പെട്ടു.

സൂര്യന്‍റെ ചെറുപ്പകാലത്ത് സൗരവാതങ്ങള്‍ സ്ഥിരം പ്രതിഭാസങ്ങളായിരുന്നിരിക്കണം. നാസയുടെ കെപ്ലര്‍ മിഷന്‍ മറ്റു ഗാലക്സികളില്‍ ഉള്ള സൂര്യസമാനരായ യുവനക്ഷത്രങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനമാണിത്. “സൂപ്പര്‍ ഫ്ലെയറുകള്‍” എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഉണ്ടാകുന്നത് സൂര്യന് പ്രായമേറുന്തോറും കുറഞ്ഞു വരികയും, നമ്മുടെ കാലഘട്ടമായപ്പോഴേക്കും തീരെ ഇല്ലാതാകുകയും ചെയ്തു. എങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന സൂപ്പര്‍ ഫ്ലെയറുകലെ ഭൂമിയുടെ ശക്തമായ കാന്തികമണ്ഡലം തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു, ശൈശവാവസ്ഥയില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ഇന്നുള്ളയത്രയും ശക്തി ഇല്ലായിരുന്നു.

നേച്വര്‍ ജിയോസയന്‍സ് ജെര്‍ണലിലാണ് ഈ പുതിയ കണ്ടെത്തലുകള്‍ നാസ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button