Kerala

പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തീരുമാനിക്കും

തിരുവനന്തപുരം : കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തീരുമാനിക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചനകള്‍.

കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ ചേര്‍ന്നാണ് തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം മുകുള്‍ വാസ്‌നിക് അറിയിക്കും. ഷീല ദീക്ഷിത് , ദീപക് ബാബ്‌റിയ എന്നിവരും പങ്കെടുക്കും.

ജയിച്ചു വന്ന എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പുകളാണ്. ഇതാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്. താന്‍ ആ പദവിയിലേയ്ക്കില്ലെന്ന സൂചനകള്‍ ഉമ്മന്‍ ചാണ്ടി നേരത്തെ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button