KeralaNews

പതിമൂന്നിനെ പേടിക്കുന്നത് മരണത്തിന് തുല്യം : പിണറായിക്ക് സുരേന്ദ്രന്റെ വെല്ലുവിളി

തിരുവനന്തപുരം : പിണറായി മന്ത്രിസഭയ്ക്കു പതിമൂന്നിനെ പേടിയെന്നു പരിഹസിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദൃഢ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ ഭയപ്പെടുന്നതു വൈരുദ്ധ്യമാണെന്നു സുരേന്ദ്രന്‍ പറയുന്നു. ’13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷ്ണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്’ എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റു. മാധ്യമങ്ങളെല്ലാം സര്‍ക്കാരിനെ പുകഴ്ത്തി അത്ഭുത കഥകള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്. ദൃഢ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായില്ലത്രേ!

കെ.ടി. ജലീല്‍ (നമ്പര്‍ 12), പിന്നെ തിലോത്തമന്‍ (നമ്പര്‍ 14), അവസാനത്തെ മന്ത്രിക്കു (നമ്പര്‍ 20). പതിമൂന്നാം നമ്പറിനു എന്താണ് കുഴപ്പം? വി.എസ് മന്ത്രിസഭയില്‍ എം.എ. ബേബി പതിമൂന്നാം നമ്പര്‍ ചോദിച്ചു വാങ്ങിയിരുന്നുവത്രേ. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാന പ്രമാണമാക്കിയ സിപിഎം, സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button