NewsIndia

പ്രധാനമന്ത്രിയല്ല രാജ്യസേവകനാണ് താനെന്ന് നരേന്ദ്ര മോദി

സഹറന്‍പൂര്‍: രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് താനെന്ന് നരേന്ദ്ര മോദി. ദാരിദ്ര്യം തുടച്ചു നീക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് അഴിമതികളെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. എന്നാല്‍ തങ്ങള്‍ അധികാരത്തില്‍ കയറിയതിന് ശേഷം അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്റെ സര്‍ക്കാരിനെ ലോകം സസൂഷ്മം വീക്ഷിക്കുകയാണ്. താന്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. സര്‍ക്കാരിന്റെ ഓരോ സെക്കന്‍ഡിനും ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കണക്കു വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അതിവേഗം രാജ്യത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ചില മലയോര പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. യു.പിയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവിനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷത്തോട് അനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പ്രചരണ പരിപാടികളാണ് യു.പിയിലെ സഹറന്‍പൂരില്‍ നടത്തുന്നത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സഹറന്‍പൂരില്‍ പരിപാടി സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button