KeralaLatest NewsNews

ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുത്: ഉപദേശവുമായി കെ കൃഷ്ണൻകുട്ടി

പാലക്കാട്: മന്ത്രിയായാൽ താൻ യജമാനനാണെന്നു കരുതരുതെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുതെന്നും അധികാരത്തിലിരിക്കാൻ കാരണം ജനങ്ങളാണെന്ന ഉത്തമ ബോധ്യം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് കെഎസ്ഇബിയുടെ മീറ്റർ ടെസ്റ്റിംഗ് ലബോറട്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.

ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ചിന്ത നമ്മളിൽ പലരുടേയും മനസിലേക്ക് വരുന്നില്ല. ഇവിടുത്തെ ജനങ്ങൾക്ക് മുഴുവനും സഭയിൽ എത്താൻ ആകില്ല. അതുകൊണ്ടാണ് അവർ സഭയിലേക്ക് നമ്മളെ അയച്ചത്. യഥാർത്ഥ ഉടമസ്ഥർ ജനങ്ങളാണെന്ന ബോധ്യം നാം എല്ലാവരുടെയും മനസ്സിൽ വേണമെന്നും കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് തടയുന്നതിനായി വൈദ്യുതിക്കെണി വെക്കുന്നതുമൂലം ഉണ്ടാകുന്ന അപകട സാധ്യത ജനങ്ങളെ മനസിലാക്കി അത് തടയുന്നതിനായി ഫെൻസിങ് സൗകര്യം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാമ്പത്തികമായി കഴിവുള്ളവരിലേക്ക് സബ്സിഡിയും ആനുകൂല്യങ്ങളും എത്തിപ്പെടുന്നതിലുപരി സാധാരണക്കാരിലേക്കാണ് അവ എത്തേണ്ടത്. ജനങ്ങളെ മനസിൽ കണ്ടുകൊണ്ട് വേണം ഏതൊരു പ്രവർത്തിയും ചെയ്യാൻ. ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യണം എന്നതാണ് ഏറ്റവും വലിയ ചുമതല. സമൂഹത്തിലെ താഴെത്തട്ടിൽ ഉള്ളവരിലേക്ക് എങ്ങനെ പ്രതിഫലിക്കും എന്നത് മനസിൽ കണ്ടുവേണം ഓരോ പരിപാടിയും ആസൂത്രണം ചെയ്യാനെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button