Funny & Weird

ലിഫ്റ്റിനുള്ളില്‍ ഏകയായി കണ്ട വനിതയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച വിരുതന്‍ ഇതു പ്രതീക്ഷിച്ചില്ല

ചൈനയില്‍ ഒരു വിരുതന്‍ ലിഫ്റ്റിനുള്ളില്‍ ഒറ്റയ്ക്ക് കണ്ട വനിതയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതും, തുടര്‍ന്ന് അവന് ലഭിക്കുന്ന അപ്രതീക്ഷിത സമ്മാനവും സൈബര്‍ലോകത്ത് വൈറലായി മാറിയിരിക്കുകയാണ്.

ലിഫ്റ്റിലെ തന്‍റെ സഹയാത്രക്കാരി ഒറ്റയ്ക്കാണെന്ന്‍ കണ്ട യുവാവ് ആദ്യം അവളുടെ പുറകില്‍ ചേര്‍ന്ന് നിന്ന് മൊബൈലില്‍ ഒളിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നു. ഒഴിഞ്ഞു മാറുന്ന യുവതിയെ വീണ്ടും വട്ടം വച്ച് നടക്കുന്ന യുവാവ് നിനച്ചിരിക്കാത്ത നേരത്ത് പിന്നില്‍ നിന്ന് അവളെ കയറിപ്പിടിക്കാന്‍ ശ്രമിക്കുമ്പോളാണ് അപ്രതീക്ഷിതിമായ സമ്മാനം അവനു ലഭിക്കുന്നത്.

യുവാവിന്‍റെ കയറിപ്പിടിത്തശ്രമത്തില്‍ നിന്ന് വെട്ടിയൊഴിഞ്ഞു തിരിയുന്ന യുവതി തികച്ചും സമര്‍ത്ഥമായ നീക്കങ്ങളിലൂടെ അവനെ പഞ്ഞിക്കിടുന്ന കാഴ്ചയാണ് പിന്നീടു കാണാന്‍ കഴിയുന്നത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button