Kerala

പിണറായിയെ ‘മല്ലു മോദി’യെന്ന് പരിഹസിച്ച് ബല്‍റാം

തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയനെ മല്ലു മോദിയെന്ന് പരിഹസിച്ച് നിയുക്ത തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ പിണറായി വിജയന്‍ കഴിഞ്ഞദിവസം നടത്തിയ മലക്കം മറിച്ചിലാണ് .ബല്‍റാമിന്റെ പരിഹാസത്തിന് പാത്രമായിയിരിക്കുന്നത്. മുല്ലപ്പെരിയര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തള്ളേണ്ടതില്ലെന്ന് പിണറായി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം മാത്രമേ പരിഹാരമായിട്ടുള്ളൂ എന്ന ചിന്തയിൽ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാപ്രശ്നം മുൻനിർത്തി നിലവിലെ ഡാം ഡീക്കമ്മീഷൻ ചെയ്യുന്നതിനാണ്‌ മുൻഗണന നൽകേണ്ടതെന്നും മുൻപ്‌ താന്‍ പറഞ്ഞപ്പോൾ വലിയ വിമർശനവും അധിക്ഷേപവുമായിരുന്നു നേരിടേണ്ടിവന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ പറഞ്ഞു. ഡാമിനു കീഴിൽ ചപ്പാത്തിൽ അഞ്ച്‌ സെന്റ്‌ സ്ഥലവും വീടും എനിക്ക്‌ നൽകാമെന്നും അവിടെ താമസിക്കാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു അന്ന് ബി.എസ്‌. ബിജിമോൾ എംഎൽഎ തന്നെ വെല്ലുവിളിച്ചത്. ഏതായാലും ഡാമിന്റെ ഉറപ്പിൽ സംശയമില്ലാത്ത ഒരാൾ എല്ലാം ശരിയാക്കാൻ കടന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ ആ വീടും സ്ഥലവും എത്രയും വേഗം മല്ലുമോദി‬ യുടെ പേരിൽ ബിജിമോൾക്ക്‌ രജിസ്റ്റർ ചെയ്ത്‌ നൽകാവുന്നതാണ് എന്നാണ് ബല്‍റാമിന്റെ പരിഹാസം.

shortlink

Post Your Comments


Back to top button