KeralaNews

യുവ ഐ.എ.എസ് ഉദ്യോഗസ്ഥ അനുപമ സ്വന്തം വീട്ടില്‍ വിശ്രമത്തില്‍

മഞ്ചേരി: വിഷമയമായ പച്ചക്കറി കേരളത്തിലേയ്ക്ക് എത്തുന്നതിനും ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതിനുമെതിരെയൊക്കെ പോരാടിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥ അനുപമ എവിടെയാണ്. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും അനുപമയെ മാറ്റിയെന്ന് പോലും കിംവദന്തി പരന്നിരുന്നു. എന്നാല്‍ ഗോസിപ്പുകള്‍ പറഞ്ഞ് പരത്തിയവര്‍ അറിഞ്ഞോളൂ അനുപമ ഐ.എ.എസ് മഞ്ചേരിയിലുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ അനുപമ സ്വന്തം വീട്ടില്‍ വിശ്രമത്തിലാണ്.

കഴിഞ്ഞ 21നാണ് അനുപമയുടേയും ഭര്‍ത്താവ് ക്ളിന്‍സിന്റേയും ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നത്. അയാന്‍ ക്ളിന്‍സ് എന്നാണ് കുട്ടിയുടെ പേര്. അയാന്‍ എന്നാല്‍ ദൈവത്തിന്റെ ദാനം എന്നാണ് അര്‍ത്ഥം. സ്വദേശമായ മഞ്ചേരിയില്‍ അമ്മയും അച്ഛനും മകനും സുഖമായിരിയ്ക്കുന്നു.
പ്രസവത്തിന് രണ്ടാഴ്ച മുന്‍പ് വരെ അനുപമ ഡ്യൂട്ടിയിലുണ്ടായിരുന്നു. മെയ് ഏഴ് മുതലാണ് അവധിയെടുത്തത്. അമ്മയുടെ പരിചരണം തേടിയാണ് മഞ്ചേരിയിലെ കുടുംബ വീട്ടില്‍ എത്തിയത്. ഇനി അഞ്ചുമാസം കഴിഞ്ഞ തിരികെ ചുമതലയേല്‍ക്കൂ. പഴയ സര്‍ക്കാരിന്റെ കാലത്ത് അവധിയില്‍ പോയ അനുപമയ്ക്ക് പുതിയ സര്‍ക്കാര്‍ പഴയ ചുമതല തന്നെ നല്‍കുമോ അതോ മാറ്റി നിയമിയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button