India

മഹാത്മാ ഗാന്ധിയുടെ ചരിത്രം പാഠ പുസ്തകത്തിൽ നിന്ന് മാറ്റിയ സംഭവം : യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: ത്രിപുരയിലെ പാഠപുസ്തകത്തില്‍ നിന്നു മഹാത്മാഗാന്ധിയുടെ ചരിത്രം മാറ്റിയ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ(എം) ജനറല്‍ സെക്രട്ടറിക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കുന്നതിനു സമാനമായ ചുവപ്പുവല്‍ക്കരണമാണ് ഇതെന്നു ചെന്നിത്തല ആരോപിച്ചു. പാഠപുസ്തകഭാഗം ഒഴിവാക്കിയ നടപടി പിന്‍വലിക്കാന്‍ ത്രിപുര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും യെച്ചൂരിയോടു ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button